Skip to content

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഐ പി എല്ലിൽ നിന്നും വരുന്ന പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് തൻ്റെ ആദ്യ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തും.

ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത ഹാർദിക്ക് പാണ്ഡ്യ ഈ സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പാണ്ഡ്യയെ ടീമിലെത്തിക്കാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതതിയിലുള്ള മുംബൈ ഇന്ത്യൻസ് ഉറപ്പിച്ചിറങ്ങിയതോടെ ഗുജറാത്ത് ടൈറ്റൻസ് സമ്മതം മൂളിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിൽ തന്നെ തുടരും. ആർച്ചർ അല്ലെങ്കിൽ മറ്റേതെങ്കിലും താരത്തെ പകരം ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കും. രോഹിത് ശർമ്മയ്ക്ക് ശേഷം ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുവാനാണ് മുംബൈ ഇന്ത്യൻസിൻ്റെ നീക്കം.

മറുഭാഗത്ത് ഹാർദിക്ക് പാണ്ഡ്യ പോകുന്നതോടെ ശുഭ്മാൻ ഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനാകും. എന്നാൽ പുറത്തുവരുന്ന ഈ റിപ്പോർട്ടുകളോട് ഇരു ടീമുകളും പ്രതികരിച്ചിട്ടില്ല. നാളെ ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ആരാധകർക്ക് ലഭ്യമാകും.