Skip to content

അതവർ അർഹിച്ച തോൽവിയാണ് ! ഇവിടെ ക്രിക്കറ്റ് വിജയിച്ചു : അബ്ദുൽ റസാക്ക്

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിൽ സന്തോഷം പങ്കുവെച്ച് മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാക്ക്. പ്രമുഖ പാക് മാധ്യമത്തിന് വേണ്ടി സാംസാരിക്കവെയാണ് ഇന്ത്യയ്ക്കെതിരെ റസാഖ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന് ഇന്ത്യയെ പരാജയപെടുത്തിയാണ് ഓസ്ട്രേലിയ ആറാം കിരീടം നേടിയത്. തോൽവിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തല ഉയർത്തിയാണ് ഇന്ത്യ മടങ്ങിയത്.

എന്നാൽ ഇന്ത്യ തോറ്റതോടെ വിജയിച്ചത് ക്രിക്കറ്റ് ആണെന്നും ഇന്ത്യ വിജയിച്ചിരുന്നുവെങ്കിൽ അത് ക്രിക്കറ്റ് എന്ന ഗെയിമിന് തന്നെ മാനക്കേട് ഉണ്ടാക്കുമായിരുന്നുവെന്നും അബ്ദുൽ റസാക്ക് തുറന്നടിച്ചു.

ഫൈനലിൽ ഇന്ത്യ അമിത ആത്മവിശ്വാസത്തിൽ ആയിരുന്നുവെന്നും സാഹചര്യങ്ങൾ ഇന്ത്യ അവർക്ക് അനുകൂലമാക്കി മാറ്റിയെന്നും ഇതിന് മുൻപ് ഐസിസി ഫൈനലിന് ഇത്രയും മോശം പിച്ച് താൻ കണ്ടിട്ടില്ലയെന്നും അബ്ദുൽ റസാക്ക് വിമർശനമായി ഉന്നയിച്ചു.