Skip to content

തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സൂര്യകുമാർ യാദവ് !!

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ.

മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ 39 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 58 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 42 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ 80 റൺസ് നേടി. ഈ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സൂര്യകുമാർ യാദവ് നേടി.

ഇത് പതിമൂന്നാം തവണയാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കുന്നത്. ഇതോടെ രോഹിത് ശർമ്മയെ പിന്നിലാക്കി ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ മാറി. 15 തവണ കളിയിലെ താരമായ കോഹ്ലിയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.

കോഹ്ലി 115 മത്സരങ്ങളും രോഹിത് ശർമ്മ 148 മത്സരങ്ങളും കളിച്ചപ്പോൾ വെറും 54 മത്സരങ്ങൾ മാത്രം കളിച്ചുകൊണ്ടാണ് സൂര്യകുമാർ യാദവ് ഈ നേട്ടത്തിൽ രണ്ടാമനായിരിക്കുന്നത്.