Skip to content

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ

അനവധി ട്വിസ്റ്റുകൾക്ക് ഒടുവിൽ ഹാർദിക്ക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. മൊത്തമായും ക്യാഷ് ഡീലിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്ന പാണ്ഡ്യയെ മുംബൈ തിരിച്ചെത്തിച്ചത്.

15 കോടിയ്ക്കാണ് മെഗാ താരലേലത്തിന് മുൻപായാണ് പുതിയ ടീമെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക്ക് പാണ്ഡ്യയെ സ്വന്തമാക്കിയത്. ആദ്യ സീസണിൽ തന്നെ കിരീടം നേടികൊടുത്ത പാണ്ഡ്യ ഈ സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച്ച മുതൽ തന്നെ നിലനിന്നിരുന്നു. എന്നാൽ ഇന്നലെ ഹാർദിക്ക് പാണ്ഡ്യയെ ഗുജറാത്ത് നിലനിർത്തിയെന്ന വാർത്ത വന്നതോടെ ഇത് അഭ്യൂഹം മാത്രമെന്നാണ് ഏവരും കരുതിയത്. പക്ഷേ ട്രേഡ് വിൻഡോ അവസാനിച്ചിട്ടില്ലാത്തതിനാൽ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാഷ് ഡീലിലൂടെ സ്വന്തമാക്കുകയായിരുന്നു.

ഹാർദിക്ക് പാണ്ഡ്യയെ സ്വന്തമാക്കാൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറോൺ ഗ്രീനിനെ മുംബൈ ആർ സീ ബിയ്ക്ക് ട്രേഡ് ചെയ്തു. 17.5 കോടിയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നത്.

ഹാർദിക്ക് പാണ്ഡ്യ ടീമിൽ നിന്നും പോയതോടെ പുതിയ ക്യാപ്റ്റനായി യുവതാരം ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസ് പ്രഖ്യാപിച്ചു.