Skip to content

അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

ഈ ലോകകപ്പിൽ പാകിസ്ഥാനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ കാഴ്ച്ചവെച്ചതായി മുൻ പാക് താരം ഷോയിബ് മാലിക്ക്. ലോകകപ്പിൽ എട്ട് പോയിൻ്റ് നേടാനാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാധിച്ചത്.

അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നീ ടീമുകളെ പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ നെതർലൻഡ്സ്, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലൻഡ് എന്നീ ടീമുകളെയാണ് പരാജയപെടുത്തിയത്.

” അഫ്ഗാനിസ്ഥാൻ പാകിസ്ഥാനേക്കാൾ നന്നായി കളിച്ചു. എൻ്റെ അഭിപ്രായത്തിൽ ഈ ലോകകപ്പിലെ പ്രകടനം മാത്രം എടുത്തുനോക്കിയാൽ അവർ പാകിസ്ഥാനേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു. ”

” അഫ്ഗാനിസ്ഥാൻ കൂടുതൽ ശക്തരായി തോന്നി, പാകിസ്ഥാൻ്റെ താരങ്ങൾ ക്ഷീണിതരായാണ് കാണപ്പെട്ടത്. ഒരുപക്ഷേ ഒരുപാട് ക്രിക്കറ്റ് അവർക്ക് കളിക്കേണ്ടിവന്നതുകൊണ്ടാകാം. ” ഷോയിബ് മാലിക്ക് പറഞ്ഞു.

പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ ഫിനിഷ് ചെയ്തത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി അഫ്ഗാനിസ്ഥാൻ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടി.