Skip to content

ഡബിൾ സെഞ്ചുറിയുമായി മാക്സ്വെലലിൻ്റെ ഒറ്റയാൾ പോരാട്ടം!! അഫ്ഗാനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ

ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിൽ അഫ്ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. ഡബിൾ സെഞ്ചുറി നേടി ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. അഫ്ഗാൻ ചരിത്രവിജയം നേടുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും പിന്നീട് മാക്സ്വെൽ തൻ്റെ മികവ് പുറത്തെടുക്കുകയായിരുന്നു.

എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം ചേർന്ന് 202 റൺസ് മാക്സ്വെൽ കൂട്ടിചേർത്തു. ഇതിൽ 68 പന്തിൽ 12 റൺസ് മാത്രമാണ് കമ്മിൻസ് നേടിയത്. സെഞ്ചുറിയ്ക്ക് ശേഷം പരിക്കിനെയും തോൽപ്പിച്ചുകൊണ്ടാണ് മാക്സ്വെൽ ഡബിൾ സെഞ്ചുറി നേടി ടീമിനെ വിജയത്തിൽ എത്തിച്ചത്.

128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പടെയാണ് പുറത്താകാതെ 201 റൺസ് മാക്സ്വെൽ നേടിയത്.

ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ആറാം വിജയമാണിത്. ആദ്യ രണ്ട് മൽസരങ്ങളിൽ പരാജയപെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തിയത്. വിജയത്തോടെ ഓസ്ട്രേലിയ സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.