Skip to content

ഇത് എക്കാലത്തെയും മികച്ച ഇന്നിങ്സ്!! മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ച ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. വാങ്കഡെയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിഗംഭീര പ്രകടനം മാക്സ്വെൽ കാഴ്ച്ചവെച്ചത്.

മത്സരത്തിൽ മൂന്ന് വിക്കറ്റിൻ്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് ഒരു ഘട്ടത്തിൽ 91 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടപെട്ടിരുന്നു. എന്നാൽ തോൽവി അഭിമുഖീകരിച്ച ഘട്ടത്തിൽ നിന്നും അവിശ്വസനീയ തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്.

മാക്സ്വെല്ലിൻ്റേത് ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിങ്സാണെന്നാണ് സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചിരിക്കുന്നത്. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സച്ചിൻ ഓസീസ് താരത്തെ പ്രശംസിചചിരിക്കുന്നത്.

എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചുകൊണ്ടാണ് മാക്സ്വെൽ ടീമിനെ വിജയത്തിൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ 202 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. മാക്സ്വെൽ.128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പടെ 201 റൺസ് നേടിയപ്പോൾ കമ്മിൻസ് 68 പന്തിൽ 12 റൺസ് നേടി തൻ്റെ ജോലി നിർവഹിച്ചു.