Skip to content

ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

ഐസിസി ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ നൽകിയ ഡോസിൽ നിന്നും മോചിതനാകാതെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. ബാംഗ്ലൂരിൽ തൻ്റെ ആദ്യ ഓവർ എറിയാൻ എത്തിയ ഹാരിസ് റൗഫിനെ ഓസ്ട്രേലിയ അടിച്ചൊതുക്കുകയായിരുന്നു.

ഹാരിസ് റൗഫിൻ്റെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തിൽ ഡേവിഡ് വാർണർ ഫോറും സിക്സും നേടി. മൂന്നാം പന്തിൽ സിംഗിൾ എടുത്തുകൊണ്ട് വാർണർ സ്ട്രൈക്ക് മിച്ചൽ മാർഷിന് കൈമാറി. മാർഷിനെതിരെ ആദ്യ പന്ത് വൈഡായപ്പോൾ പിന്നീട് എറിഞ്ഞ മൂന്ന് പന്തിലും മാർഷ് ഫോർ നേടി. 24 റൺസാണ് രണ്ട് പേരും കൂടെ അടിച്ചുകൂട്ടിയത്.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന മൂന്നാമത്തെ പാക് ബൗളറെന്ന നാണകേടും ഇതോടെ ഹാരിസ് റൗഫിൻ്റെ പേരിലായി. അബ്ദുൽ റസാക്ക്, ഷോയിബ് അക്തർ എന്നിവരാണ് റൗഫിന് മുൻപിലുള്ളത്. 2011 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അബ്ദുൽ റസാക്ക് 30 റൺസും അക്തർ 28 റൺസും വഴങ്ങിയിരുന്നു.

നേരത്തെ ഇന്ത്യയ്ക്കെതിരെ 6 ഓവർ താരം 43 റൺസ് വഴങ്ങിയിരുന്നു. ഇക്കുറി ആദ്യ സ്പെല്ലിൽ മൂന്നോവറിൽ 47 റൺസ് റൗഫിനെതിരെ ഓസ്ട്രേലിയ അടിച്ചുകൂട്ടി.

വീഡിയോ :