Skip to content

മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റി. മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുന്നത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയിട്ടുണ്ട്. 28 പന്തിൽ 17 റൺസ് നേടിയ കെ എൽ രാഹുലും 16 പന്തിൽ 8 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.

പാകിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ തിളങ്ങാനായില്ല എങ്കിലും ഇക്കുറി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി നല്കിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 121 റൺസ് ഇരുവരും കൂട്ടിചേർത്തു. രോഹിത് ശർമ്മ 49 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 56 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോർ ഉൾപ്പടെ 58 റൺസ് നേടി.

പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഷദാബ് ഖാനുമാണ് വിക്കറ്റുകൾ നേടിയത്.

മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത് ശ്രേയസ് അയ്യർക്ക് പകരക്കാരനായി കെ എൽ രാഹുലും മൊഹമ്മദ് ഷാമിയ്ക്ക് പകരം ജസ്പ്രീത് ബുംറയും ടീമിലെത്തി.