Skip to content

നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യ കപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുളള സൂപ്പർ ഫോർ മത്സരത്തോടെ പാകിസ്ഥാനിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ കൊളംബോയിൽ നടക്കാനിരിക്കെ ടിക്കറ്റ് വരുമാനത്തിൽ വന്ന കുറവിനെ ചൊല്ലി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കത്തയച്ചിരിക്കുകയാണ് പാകിസ്ഥാൻ.

മഴ ഭീഷണി നിലനിന്നതിനാൽ പ്രതീക്ഷിച്ച പോലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നില്ല. ടൂർണമെൻ്റിൻ്റെ ആതിഥേയരായത് ഈ വരുമാനനഷ്ടം ബാധിക്കുന്നത് പാകിസ്ഥാനെയാണ്. ഇതിനിടെയാണ് ഏഷ്യൻ ക്രിക്കറ്റ് കൺസിൽ തലവൻ ജയ് ഷായ്ക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കത്തയച്ചിരിക്കുന്നത്.

കൊളംബോയിൽ കനത്ത മഴ തുടരുമ്പോഴും വേദി മാറ്റുവാൻ എ സി സി തയ്യാറായിട്ടില്ല. മഴ മൂലം മത്സരം നടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ടിക്കറ്റ് വിൽപ്പന ഇനി കാര്യമായി നടക്കുവാൻ സാധ്യതയില്ല. ഇതൊക്കെ മുൻപിൽ കണ്ടുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് കൗൺസിൽ കത്തയച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രതികരിച്ചിട്ടില്ല.

നേരത്തെ സൂപ്പർ ഫോർ മത്സരങ്ങൾ ഹമ്പൻടോട്ടയിലേക്ക് മാറ്റുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പാക് ക്രിക്കറ്റ് ബോർഡിന് മെയിൽ അയക്കുകയും പാകിസ്ഥാൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പിന്നാലെ തീരുമാനത്തിൽ നിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പിന്മാറുകയും ചെയ്തു. ഇത് വലിയ അതൃപ്തിയാണ് പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ടാക്കിയിരിക്കുന്നത്.

നീണ്ട നാളുകളായി ഏഷ്യ കപ്പിൽ നിന്നുള്ള ലാഭം ബിസിസിഐ എടുക്കുന്നില്ല. ഈ ലാഭവിഹിതം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലെ അസോസിയേറ്റ് രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത് m