Skip to content

സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ. ലാഹോറിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം 39.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 84 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടെ 78 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 79 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പെടെ റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ എന്നിവരാണ് പാകിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ബാബർ അസം 17 റൺസ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 38.4 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 57 പന്തിൽ 53 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും 87 പന്തിൽ 64 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്.

പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 19 റൺസ് വഴങ്ങി നാല് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും നേടി. സൂപ്പർ ഫോറിലെ അടുത്ത മത്സരത്തിൽ ശ്രീലങ്ക ബംഗ്ളാദേശിനെ നേരിടും. ശനിയാച്ചയാണ് മത്സരം നടക്കുന്നത്.