Skip to content

തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരം വഖാർ യൂനിസിനൊപ്പം എത്തിയിരിക്കുകയാണ് ഹാരിസ് റൗഫ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 38.4 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 64 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും 57 പന്തിൽ 53 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

6 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി കൊണ്ടാണ് നാല് വിക്കറ്റ് ഹാരിസ് റൗഫ് നേടിയത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 50 വിക്കറ്റും ഹാരിസ് റൗഫ് പൂർത്തിയാക്കി.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 50 വിക്കറ്റ് നേടുന്ന മൂന്നാമത്തെ പാകിസ്ഥാൻ പേസറാണ് ഹാരിസ് റൗഫ്. 27 മത്സരങ്ങളിൽ 50 വിക്കറ്റ് പൂർത്തിയാക്കിയ റൗഫ് ഇതിഹാസ താരം വഖാർ യൂനിസിനൊപ്പമെത്തുകയും ചെയ്തു. ഹസൻ അലിയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. വെറും 24 മത്സരങ്ങളിൽ നിന്നാണ് താരം 50 വിക്കറ്റ് നേടിയത്. 25 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത