Skip to content

ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ തങ്ങൾക്ക് സംഭവിച്ചത് വലിയ അബദ്ധം തന്നെയാണെന്ന് തുറന്നുസമ്മതിച്ച് അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് ജോനാതൻ ട്രോട്ട്. സാങ്കേതിക തങ്ങൾക്ക് സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം കളിക്കാരെ അറിയിച്ചിരുന്നില്ലയെന്നും ഹെഡ് കോച്ച് തുറന്നുസമ്മതിച്ചു.

ശ്രീലങ്ക ഉയർത്തിയ 392 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ മറികടന്നാൽ മാത്രമേ തങ്ങൾക്ക് സൂപ്പർ ഫോറിൽ പ്രവേശിക്കാനാകൂവെന്നാണ് അഫ്ഗാനിസ്ഥാൻ കരുതിയത്. എന്നാൽ 38.1 ഓവരെ മത്സരം നീട്ടി 297 റൺസ് നേടിയിരുന്നെങ്കിൽ പോലും അഫ്ഗാനിസ്ഥാന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു.

” ആ കണക്കുകൾ ഒന്നും ഞങ്ങളെ അറിയിച്ചില്ല, 37.1 ഓവറിൽ വിജയിച്ചാൽ മതിയെന്നായിരുന്നു ഞങ്ങളെ അറിയിച്ചത്. ഈ ഓവറുകളിൽ 295 അല്ലെങ്കിൽ 297 റൺസ് നേടിയാൽ വിജയിക്കാമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല.38.1 വരെ അവസരമുണ്ടെന്നും ഞങ്ങളെ അറിയിച്ചില്ല. ” ജോനാതൻ ട്രോട്ട് മത്സരശേഷം പറഞ്ഞു.

എന്നാൽ കമൻ്റേറ്റർമാർ പോലും പലകുറി ഇക്കാര്യം പറഞ്ഞിട്ടും അത് അഫ്ഗാൻ സപ്പോർട്ട് സ്റ്റാഫിൻ്റെ ശ്രദ്ധയിൽപെട്ടില്ല. അതുകൊണ്ട് തോൽവിയുടെ ഉത്തരവാദിത്വത്തിൽ ഒഴിഞ്ഞുമാറുവാൻ സപ്പോർട്ട് സ്റ്റാഫിന് സാധിച്ചില്ല.