Skip to content

ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുളള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ കൂടുതലും ഓൾ റൗണ്ടർമാരെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സ്പേഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ മാത്രമാണ് ടീമിലുള്ളത്.

ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ തുടങ്ങി നാല് മികച്ച ഓൾ റൗണ്ടർമാരാണ് ടീമിലുള്ളത്. ഇത് കൂടാതെ സീൻ അബോട്ട്, ആഷ്ടൻ അഗർ എന്നീ ബൗളിങ് ഓൾ റൗണ്ടർമാരും ടീമിനുണ്ട്. ജോഷ് ഹേസൽവുഡ്, ആഡം സാംപ എന്നിവരെ ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ളവർ ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ സാധിക്കുന്ന താരങ്ങൾ കൂടിയാണ്.

സ്മിത്തിനും വാർണർക്കുമാകും ബാറ്റിങ് നിരയെ നയിക്കേണ്ട ചുമതലയുണ്ടാവുക. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ അടങ്ങിയ മൂവർ സംഘത്തിനായിരിക്കും ബൗളിങ് നിരയുടെ ചുമതല.

എന്നാൽ സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ തുടങ്ങിവർ പരിക്കിൻ്റെ പിടിയിലാണ്. ലോകകപ്പിന് മുൻപേ ഇവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയയുള്ളത്.

ഓസ്ട്രേലിയൻ ടീം : പാറ്റ് കമ്മിൻസ് (c), സീൻ ആബട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ.