Skip to content

ഇന്ത്യ സെമിയിലെത്തും !! പക്ഷേ… ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ കുറിച്ച് മുൻ താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മജ്ഞരേക്കർ. മികച്ച ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും എന്നാൽ സെമി ഫൈനൽ മുതൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ലയെന്നും അതിന് പിന്നിലെ കാരണവും മജ്ഞരേക്കർ ചൂണ്ടികാട്ടി.

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദിക്ക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, ചഹാൽ എന്നിവരെ ഒഴിവാക്കിയതിൽ വലിയ വിമർശനം ആരാധകരുടെ ഭാഗത്തുനിന്നും ഉയരുകയും ചെയ്യുന്നുണ്ട്.

” നമുക്കുള്ള ഓപ്ഷനുകൾ വെച്ചുനോക്കിയാൽ സെലക്‌ടർമാർ മികച്ച ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്ലാനിംഗ് നന്നായിട്ടുണ്ട്. ഇനി ഇതെല്ലാം നടപ്പിലാക്കുന്നതിലാണ് കാരൃം. “

” ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ കരുതുന്നു. പക്ഷേ വെല്ലുവിളി ആരംഭിക്കുന്നത് സെമിഫൈനൽ മുതലായിരിക്കും. അവിടെ വേറെയും മികച്ച ടീമുകൾ ഉണ്ടായിരിക്കും. ആ ടീമുകളുടെ സൂചനകൾ നമുക്കുണ്ട്. അതുകൊണ്ട് തന്നെ കിരീടനേട്ടം ഇന്ത്യയ്ക്ക് എളുപ്പമാവില്ല. പക്ഷേ ലോകകപ്പ് വിജയിക്കാനുള്ള കഴിവ് നമ്മുടെ ടീമിനുണ്ട്. ” സഞ്ജയ് മജ്ഞരേക്കർ പറഞ്ഞു.