Skip to content

24 പന്തിൽ ഫിഫ്റ്റി !! ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർത്താടി മൊഹമ്മദ് നബി

ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനവുമായി മുൻ അഫ്ഗാൻ നായകൻ മൊഹമ്മദ് നബി. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെയെത്തിക്കുവാൻ വേണ്ടിയാണ് വെടിക്കെട്ട് പ്രകടനം നബി കാഴ്ച്ചവെച്ചത്.

മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഉയർത്തിയത്. എന്നാൽ ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റിനെ പിന്നിലാക്കി സൂപ്പർ ഫോറിലേക്ക് പ്രവേശിക്കാൻ 37.1 ഓവറിൽ ഈ വിജയലക്ഷ്യം അഫ്ഗാന് മറികടക്കണം.

മികച്ച തുടക്കവും റൺ ചേസിൽ അഫ്ഗാന് ലഭിച്ചില്ല. ഗർബാസ് 4 റൺസും ഇബ്രാഹിം സദ്രാൻ 7 റൺസും നേടി പുറത്തായി. ഗുൽബാദിൻ നൈബ് 22 റൺസ് നേടി പുറത്തായപ്പോൾ റഹ്മത്ത് ഷാ 40 പന്തിൽ 45 റൺസും നേടി പുറത്തായി. വൻ തകർച്ചയെ നേരിടവെയാണ് ആറാമനായി എത്തി ഗംഭീര പ്രകടനം മൊഹമ്മദ് നബി കാഴ്ച്ചവെച്ചത്.

വെറും 24 പന്തുകളിൽ നിന്നാണ് നബി ഫിഫ്റ്റി നേടിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന അഫ്ഗാൻ താരമായി താരം മാറി. 32 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 65 റൺസ് നേടിയ മൊഹമ്മദ് നബിയെ ഒടുവിൽ തീക്ഷ്ണയാണ് പുറത്താക്കിയത്.