Skip to content

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഈ താരം. ധോണിയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.

മത്സരത്തിൽ 81 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ തുടർച്ചയായ നാലാം ഫിഫ്റ്റിയാണിത്.

ഇതിന് മുൻപ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇഷാൻ കിഷൻ ഫിഫ്റ്റി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ എം എസ് ധോണിയ്‌ക്ക് ശേഷം തുടർച്ചയായി നാല് ഫിഫ്റ്റി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഇഷാൻ കിഷൻ.

2011 ലാണ് എം എസ് ധോണി ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു തുടർച്ചയായ നാല് ഫിഫ്റ്റി ഇഷാൻ കിഷൻ നേടിയത്.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 17 ഇന്നിങ്സിൽ നിന്നും 48.50 ശരാശരിയിൽ 7 ഫിഫ്റ്റിയും ഒരു ഡബിൾ സെഞ്ചുറിയും അടക്കം 776 റൺസ് ഇഷാൻ കിഷൻ നേടിയിട്ടുണ്ട്.