Skip to content

തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ തകർപ്പൻ പ്രകടനം. പാകിസ്ഥാൻ പേസർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ രക്ഷകനായി ഇഷാൻ കിഷൻ എത്തുകയായിരുന്നു.

വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷൻ 81 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 82 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയാണിത്. ഇതിന് മുൻപ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും താരം ഫിഫ്റ്റി നേടിയിരുന്നു.

66 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട് ഇന്ത്യ തകർച്ചയെ അഭിമുഖീരിച്ചപ്പോൾ അഞ്ചാം വിക്കറ്റിൽ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം 138 റൺസ് ഇന്ത്യക്കായി ഇഷാൻ കിഷൻ കൂട്ടിച്ചേർത്തു.

കെ എൽ രാഹുൽ വിക്കറ്റ് കീപ്പിങിൽ ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കൊണ്ട് മാത്രമാണ് ഈ മത്സരത്തിൽ ഇഷാൻ കിഷന് അവസരം ലഭിച്ചത്. പ്രധാനപെട്ട മത്സരത്തിൽ നിർണായക സാഹചര്യത്തിൽ ഇത്രയും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തെ ഇനി കെ എൽ രാഹുൽ തിരിച്ചെത്തുമ്പോൾ ഒഴിവാക്കുമോയെന്ന് കണ്ടുതന്നെയറിയണം.