Skip to content

തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമ്മയും കെ എൽ രാഹുലും അടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിര ഷഹീൻ അഫ്രീദി അടങ്ങുന്ന പേസ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടത്. 22 പന്തിൽ 11 റൺസ് മാത്രം നേടാനാണ് ഇന്ത്യൻ ക്യാപ്റ്റന് സാധിച്ചത്.

അതിന് പിന്നാലെ 7 പന്തിൽ 4 റൺസ് നേടിയ വിരാട് കോഹ്ലിയെയും ഷഹീൻ അഫ്രീദി പുറത്താക്കി. 9 പന്തിൽ 14 റൺസ് നേടിയ ശ്രേയസ് അയ്യരെയും 32 പന്തിൽ 10 റൺസ് നേടി അതീവ ശ്രദ്ധയോടെ തുടങ്ങിയ ശുഭ്മാൻ ഗില്ലിനെയും ഹാരിസ് റൗഫ് പുറത്താക്കി.

വലിയ വിമർശനമാണ് ഇന്ത്യൻ മുൻനിരയ്ക്കെതിരെ ഇതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന് മുൻപും ഇത്തരത്തിൽ ഷഹീൻ അഫ്രീദിയെ പോലുള്ള ഇടം കയ്യൻ ബൗളർമാർ ഇന്ത്യൻ മുൻനിരയെ തകർത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും ആ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല.

ഐസിസി ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ മുൻനിരയുടെ ഈ പ്രകടനം വലിയ ആശങ്കയാണ് ആരാധകർക്ക് നൽകുന്നത്.