Skip to content

തിളങ്ങിയത് ഇഷാൻ കിഷനും പാണ്ഡ്യയും മാത്രം !! പാകിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെയും ഇഷാൻ കിഷൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്. എന്നാൽ തുടക്കം പോലെ ഫിനിഷിങിലും ഇന്ത്യയ്ക്ക് പാളി.

48.5 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഷഹീൻ അഫ്രീദിയുടെ ബൗളിങ് മികവിലാണ് കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഇന്ത്യയെ ഒതുക്കിയത്.

11 റൺസ് നേടിയ രോഹിത് ശർമ്മയെയും 4 റൺസ് വിരാട് കോഹ്ലിയെയും പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 14 റൺസ് നേടിയ ശ്രേയസ് അയ്യരിനെയും 10 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയും ഹാരിസ് റൗഫ് പുറത്താക്കി. 66 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട് വൻ തകർച്ചയെ അഭിമുഖീരിച്ച ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്ത് ഇഷാൻ കിഷൻ – ഹാർദിക്ക് പാണ്ഡ്യ കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ഇഷാൻ കിഷൻ 81 പന്തിൽ 9 ഫോറും ഒരു സിക്സും അടക്കം 82 റൺസ് നേടി പുറത്തായപ്പോൾ ഹാർദിക്ക് പാണ്ഡ്യ 90 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പെടെ 87 റൺസ് നേടി പുറത്തായി.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി 10 ഓവറിൽ 35 റൺസ് വഴങ്ങി 4 വിക്കറ്റും ഹാരിസ് റൗഫ്, നസീം ഷാ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.