Skip to content

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്.

മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് പാകിസ്ഥാൻ നേടിയിരുന്നു.

109 പന്തിൽ സെഞ്ചുറി കുറിച്ച ബാബർ അസം 131 പന്തിൽ 14 ഫോറും 4 സിക്സും ഉൾപ്പെടെ 151 റൺസ് നേടിയിരുന്നു. വെറും 102 ഇന്നിങ്സിൽ നിന്നുമാണ് തൻ്റെ പത്തൊമ്പതാം സെഞ്ചുറി ബാബർ അസം നേടിയിരിക്കുന്നത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 19 സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം ബാബർ അസം സ്വന്തമാക്കി.

104 ഇന്നിങ്സിൽ നിന്നും 19 സെഞ്ചുറി നേടിയ മുൻ സൗത്താഫ്രിക്കൻ താരം ഹാഷിം അംലയുടെ റെക്കോർഡാണ് ബാബർ അസം തകർത്തത്. 124 ഇന്നിങ്സിൽ നിന്നും 19 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറവ് ഇന്നിങ്സിൽ നിന്നും 19 സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ.

  • ബാബർ അസം – 102
  • ഹാഷിം അംല – 104
  • വിരാട് കോഹ്ലി – 124
  • ഡേവിഡ് വാർണർ – 139
  • എ ബി ഡിവില്ലിയേഴ്സ് – 171