Skip to content

ദി ഫിനിഷർ !! മൂന്ന് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ് : വീഡിയോ കാണാം

യു പി ടി20 ലീഗിൽ അതിഗംഭീര ഫിനിഷിങിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ച് റിങ്കു സിങ്. ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് സിക്സ് പറത്തികൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ച താരം അതേ പ്രകടനമാണ് യു പി ലീഗിലും കാഴ്ച്ചവെച്ചിരിക്കുന്നത്.

ലീഗിൽ കാശി റുദ്രാസും മീററ്റ് മാവെറിക്സും തമ്മിലുളള മത്സരത്തിലെ സൂപ്പറോവറിലായിരുന്നു മീററ്റിനായി താരത്തിൻ്റെ ഈ അതിഗംഭീര പ്രകടനം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് മത്സരം സൂപ്പറോവറിലേക്ക് നീണ്ടത്.

സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത കാശി 16 റൺസ് നേടി. 17 റൺസിൻ്റെ വിജലക്ഷ്യവുമായി ഇറങ്ങിയ മീററ്റിനായി ആദ്യ ഇന്നിങ്സിൽ 22 പന്തിൽ 15 റൺസ് മാത്രം നേടിയ റിങ്കു സിങ് തന്നെ ആത്മവിശ്വാസത്തോടെ ബാറ്റിങിന് ഇറങ്ങി. ആദ്യ പന്ത് ഡോട്ടായെങ്കിലും പിന്നീട് മൂന്ന് സിക്സ് തുടർച്ചയായി പറത്തികൊണ്ട് റിങ്കു സിങ് ടീമിനെ വിജയത്തിലെത്തിച്ചു.

ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനങ്ങളുടെ മികവിൽ ഇന്ത്യൻ ടീമിലും അയർലൻഡ് പര്യടനത്തോടെ റിങ്കു സിങ് അരങ്ങേറ്റം കുറിച്ചിരുന്നു. 21 പന്തിൽ 38 റൺസ് നേടികൊണ്ട് മികച്ച പ്രകടനം റിങ്കു കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു.

വീഡിയോ :