Skip to content

വീണ്ടും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്ത് നസീം ഷാ ! അവസാന ഓവറിൽ ആവേശവിജയവുമായി പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയവുമായി പാകിസ്ഥാൻ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. യുവതാരം നസീം ഷായാണ് ഏഷ്യ കപ്പിലെന്ന പോലെ ഇക്കുറിയും അഫ്ഗാൻ്റെ സ്വപ്നങ്ങൾ തകർത്തത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 301 റൺസിൻ്റെ വിജയലക്ഷ്യം 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. പാകിസ്ഥാന് 91 റൺസ് നേടിയ ഇമാം ഉൾ ഹഖും 56 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും പാകിസ്ഥാനായി തിളങ്ങിയത്. 35 പന്തിൽ 48 റൺസ് നേടിയ ഷദാബ് ഖാൻ പാകിസ്ഥാനെ അനായാസം വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും അവസാന ഓവറിൽ തുടക്കത്തിൽ തന്നെ ക്രീസ് വിട്ടിറങ്ങിയ ഷദാബ് ഖാനെ നോൺ സ്ട്രൈക്കർ എൻഡിൽ ഫസൽ ഫറൂഖി റണ്ണൗട്ടാക്കിയതോടെ മത്സരം കൂടുതൽ ആവേശമായത്.

പക്ഷേ 5 പന്തിൽ 10 റൺസ് നേടിയ നസീം ഷാ പാകിസ്ഥാൻ്റെ രക്ഷകനാവുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വെണ്ടി വേണ്ടി ഫസൽഹാഖ് ഫറൂഖി മൂന്ന് വിക്കറ്റും മൊഹമ്മദ് നബി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 151 പന്തിൽ 151 റൺസ് നേടിയ റഹ്മനുള്ള ഗുർബാസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇബ്രാഹിം സദ്രാൻ 80 റൺസ് നേടി മികച്ച പിന്തുണ നൽകി. ഓപ്പണിങ് കൂട്ടുകെട്ടിൽ 227 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.