Skip to content

കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

ഏഷ്യ കപ്പിന് മുൻപായി നടന്ന യോ യോ ഫിറ്റ്നസ് ടെസ്റ്റിൻ്റെ ഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിരാട് കോഹ്ലിയ്ക്കെതിരെ അതൃപ്തി അറിയിച്ച് ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഇത്തരം കാര്യങ്ങൾ പരസ്യപെടുത്തുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപെട്ടു.

ഇന്നലെ യോ യോ ടെസ്റ്റിൽ വിജയിച്ചതിൻ്റെ സന്തോഷം ആരാധകരുമായി കോഹ്ലി പങ്കുവെച്ചിരുന്നു. 17.2 പോയിൻ്റ് താൻ സ്കോർ ചെയ്തുവെന്നും കോഹ്ലി സ്റ്റോറിയിൽ കുറിച്ചിരുന്നു. എന്നാൽ ഇത്തരം വിവരങ്ങൾ പരസ്യപെടുത്തുന്നത് കരാർ ലംഘനമാണെന്നും താരങ്ങൾ ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്നും ഏഷ്യ കപ്പിലുള്ള കളിക്കാർക്ക് ബിസിസിഐ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

” സോഷ്യൽ മീഡിയകളിൽ രഹസ്യാതമകമായ കാര്യങ്ങൾ പങ്കുവെയ്ക്കരുതെന്ന് കളിക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശീലന സമയത്ത് അവർക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം. പക്ഷേ സ്കോർ പരസ്യമായി പോസ്റ്റ് ചെയ്യുന്നത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. ” ബിസിസിഐ വക്താവ് പറഞ്ഞു.

കോഹ്ലിയ്ക്കൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹാർദിക്ക് പാണ്ഡ്യ എന്നിവരും യോ യോ ടെസ്റ്റ് പാസ്സായിട്ടുണ്ട്.