Skip to content

ഏകദിനത്തിൽ ആ റെക്കോർഡ് ബാബർ അസമിന് മാത്രം !! സച്ചിനും കോഹ്ലിയും പോലും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കികൊണ്ട് കുതിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസി റാങ്കിങിൽ താരത്തിന് വെല്ലുവിളിയായി ഒരു താരം പോലും നിലവിലില്ല. രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാൾ 103 പോയിൻ്റ് മുൻപിലാണ് ബാബർ അസമുള്ളത്. ഇപ്പോഴിതാ ഏകദിനത്തിൽ 100 ഇന്നിംഗ്സ് പിന്നിട്ടതോടെ മറ്റൊരു റെക്കോർഡ് കൂടെ താരം സ്വന്തമാക്കിയിരിക്കുകയാണ്.

100 ഇന്നിംഗ്സ് പിന്നിടുമ്പോൾ ഏകദിനത്തിൽ 5000 + റൺസ് നേടിയിട്ടുള്ള ഒരേയൊരു താരമായി മാറിയിരിക്കുകയാണ് ബാബർ അസം. 100 ഇന്നിങ്സിൽ നിന്നും 58.43 ശരാശരിയിൽ 5142 റൺസ് ബാബർ അസം നേടിയിട്ടുണ്ട്. 18 സെഞ്ചുറിയും 27 ഫിഫ്റ്റിയും ഇതിനോടകം താരം നേടികഴിഞ്ഞു.

100 ഇന്നിങ്സ് പിന്നിട്ടപ്പോൾ 4946 റൺസ് നേടിയിരുന്ന ഹാഷിം അംല, 4607 റൺസ് നേടിയിരുന്ന വിവിയൻ റിച്ചാർഡ്സ് എന്നിവരാണ് ബാബർ അസമിന് പിന്നിലുള്ളത്. വിരാട് കോഹ്ലിയാകട്ടെ 100 ഇന്നിങ്സിൽ നിന്നും 4230 റൺസായിരുന്നു നേടിയിരുന്നത്.

മറ്റു ഫോർമാറ്റുകളിലേക്ക് നോക്കിയാൽ ടെസ്റ്റ് റാങ്കിങിൽ നാലാം സ്ഥാനത്തും ടി20 റാങ്കിങിൽ മൂന്നാം സ്ഥാനത്തുമാണ് ബാബർ അസമുള്ളത്.