Skip to content

തുടർച്ചയായി നാല് ബൗണ്ടറി !! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ : വീഡിയോ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഗംഭീര തിരിച്ചുവരവുമായി അഫ്ഗാനിസ്ഥാൻ. ആദ്യ മത്സരത്തിൽ വെറും 59 റൺസിന് പുറത്തായി നാണംകെട്ട അഫ്ഗാൻ ബാറ്റ്സ്മാന്മാർ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. ഓപ്പണർ റഹ്മനുള്ള ഗർബാസിൻ്റെ സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് അടിച്ചുകൂട്ടി. 151 പന്തിൽ 151 റൺസ് നേടിയ ഓപ്പണർ ഗർബാസിൻ്റെ പ്രകടനമാണ് അഫ്ഗാനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇബ്രാഹിം സദ്രാൻ 101 പന്തിൽ 80 റൺസ് നേടി മികച്ച പിന്തുണ നൽകി.

കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫിന് ഇക്കുറി വിക്കറ്റ് നേടുവാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അഫ്ഗാൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് താരം അറിയുകയും ചെയ്തു. 7 ഓവറിൽ 48 റൺസ് ഹാരിസ് റൗഫിനെതിരെ അഫ്ഗാനിസ്ഥാൻ നേടി.

മത്സരത്തിലെ 37 ആം ഓവറിലായിരുന്നു ഹാരിസ് റൗഫിനെതിരെ തുടർച്ചയായി നാല് ഫോർ ഗർബാസ് നേടിയത്.

വീഡിയോ :