Skip to content

ഏഷ്യ കപ്പിന് തയ്യാർ !! യോ യോ ടെസ്റ്റ് പാസായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള സീനിയർ താരങ്ങൾ. ഫിറ്റ്നസിൻ്റെ കാര്യത്തിൽ ബിസിസിഐ ഇളവ് ആർക്കും തന്നെ അനുവദിക്കാതിരുന്നതോടെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ യോ യോ ടെസ്റ്റിന് വിധേയരായത്.

രാവിലെ തന്നെ വിരാട് കോഹ്ലി ടെസ്റ്റ് പാസ്സായ വിവരം ആരാധകർ അറിഞ്ഞിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റൻ രോഹിത് ശർമ്മയും വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും അടക്കമുള്ളവരും ടെസ്റ്റിൽ ഫിറ്റ്നസ് തെളയിച്ചിരിക്കുകയാണ്.

ഏഷ്യ കപ്പ് ഓഗസ്റ്റ് 30 ന് പാകിസ്ഥാനിൽ ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ രണ്ടിനാണ് നടക്കുക. പാകിസ്ഥാനാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. പാകിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.

നേരത്തെ ഏഷ്യ കപ്പിനുളള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ നയിക്കുന്ന പതിനേഴംഗ ടീമിൽ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം : രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (vc), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ,  മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.

സ്റ്റാൻഡ്ബൈ – സഞ്ജു സാംസൺ