Skip to content

അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 യിലെ തകർപ്പൻ പ്രകടനത്തിൽ ഐ പി എല്ലിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. അരങ്ങേറ്റത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തന്നെ ഗിഫ്റ്റ് കുറിച്ചുകൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ ആദ്യ പ്ലേയർ ഓഫ് മാച്ച് അവാർഡ് നേടുവാനും താരത്തിന് സാധിച്ചു.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമാണ് ജയ്സ്വാൾ. വിൻഡീസ് ബൗളർമാരായ ജേസൺ ഹോൾഡറും ഒബഡ് മക്കോയും രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമായ താരങ്ങളാണ് നെറ്റ്സിൽ ഇവർക്കെതിരെ ഒരുപാട് തവണ ബാറ്റ് ചെയ്യാൻ സാധിച്ചതിൻ്റെ പരിചയസമ്പത്ത് തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചപ്പോൾ സഹായകമായെന്നും മത്സരശേഷം ജയ്സ്വാൾ പറഞ്ഞു.

30 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താരം 51 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പെടെ പുറത്താകാതെ 84 റൺസ് നേടിയിരുന്നു.

ഇക്കഴിഞ്ഞ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി 14 മത്സരങ്ങളിൽ നിന്നും 48.08 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഉൾപ്പടെ 625 റൺസ് യശസ്വി ജയ്സ്വാൾ നേടിയിരുന്നു.