Skip to content

അവൻ രാജാവാണ് !! ബാബറിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിനെ കുറിച്ച് ഹസൻ അലി

ലങ്കൻ പ്രീമിയർ ലീഗിൽ പാക് vs പാക് പോരാട്ടത്തിൽ വിജയം ഫാസ്റ്റ് ബൗളർ ഹസൻ അലിയ്ക്കായിരുന്നു. കൊളംബോ സ്ട്രൈക്കേഴ്സും ദാംബുള്ള ഔറയും തമ്മിലുളള മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയെന്ന് മാത്രമല്ല തൻ്റെ ടീമിനെ വിജയത്തിലെത്തിക്കാനും ഹസൻ അലിയ്ക്ക് സാധിച്ചു. എന്നാൽ ബാബറിനെ പുറത്താക്കിയ ശേഷം തൻ്റെ പതിവ് സെലിബ്രേഷൻ ഹസൻ അലി ചെയ്തിരുന്നില്ല.

മത്സരശേഷം പതിവ് രീതിയിൽ ബാബർ അസമിൻ്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാതിരുന്നതിൻ്റെ കാരണം ഹസൻ അലി വെളിപ്പെടുത്തി.

ബാബർ അസം തങ്ങളുടെ രാജാവായതുകൊണ്ട് താൻ സെലിബ്രേഷൻ ഒഴിവാക്കിയതെന്നായിരുന്നു ഹസൻ അലിയുടെ പ്രതികരണം.

” അവൻ ഞങ്ങളുടെ രാജാവും ക്യാപ്റ്റനുമാണ്. അതിനാൽ ആ ബഹുമാനം എപ്പോഴും അവന് നൽകും. അതുകൊണ്ടാണ് ഞാൻ ആഘോഷിക്കാതിരുന്നത്. അവൻ്റെ വിക്കറ്റ് നേടിയത് തന്നെ വലിയൊരു ആഘോഷമാണ്. എപ്പോൾ വേണമെങ്കിലും കളി മാറ്റുവാനുള്ള കഴിവ് അവനുണ്ട്. ” മത്സരശേഷം ഹസൻ അലി പറഞ്ഞു.

സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ് ബാബർ അസം. 6 മത്സരങ്ങളിൽ നിന്നും 246 റൺസ് ബാബർ നേടിയിട്ടുണ്ട്.