Skip to content

ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

ആഷസ് പരമ്പരയിലെ ഓവൽ ടെസ്റ്റിൽ ഗംഭീര പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക്. മത്സരത്തിലെ ആദ്യ ദിനത്തിലാണ് 2019 ഏകദിന ലോകകപ്പിലെന്ന പോലെ സമാനമായ രീതിയിൽ സ്റ്റോക്സിനെ സ്റ്റാർക്ക് പുറത്താക്കിയത്.

ആദ്യ ഇന്നിങ്സിലെ 39 ആം ഓവറിലായിരുന്നു സ്റ്റാർക്ക് സ്റ്റോക്സിനെ പുറത്താക്കിയത്. സ്റ്റാർക്കിങ് സ്വിങിങ് ഡെലിവറിയ്ക്ക് മുൻപിൽ മറുപടി പറയുവാൻ സ്റ്റോക്സിന് സാധിച്ചില്ല. 16 പന്തിൽ 3 റൺസ് മാത്രം നേടിയാണ് സ്റ്റോക്സ് പുറത്തായത്. ടെസ്റ്റിൽ ഇത് ഒമ്പതാം തവണയാണ് സ്റ്റാർക്ക് സ്റ്റോക്സിനെ പുറത്താക്കുന്നത്.

പരമ്പരയിലെ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിനരികെ എത്തിയിരുന്നുവെങ്കിലും മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ആഷസ് ഓസ്ട്രേലിയ നിലനിർത്തിയിരുന്നു. അഞ്ചാം ടെസ്റ്റിൽ വിജയിച്ച് പരമ്പര സമനിലയിലാക്കുകയെന്നതാണ് ഇനി ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം.