Skip to content

ബിഗ് സർപ്രൈസ് !! തങ്ങളുടെ ബാറ്റിങ് പൊസിഷനിൽ നിന്നും പിന്മാറി കോഹ്ലിയും രോഹിത് ശർമ്മയും

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് 114 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അനായാസ വിജയലക്ഷ്യവുമായി ചേസിങന് ഇറങ്ങവെയാണ് നിർണ്ണായക മാറ്റങ്ങൾ ഇന്ത്യ വരുത്തിയത്.

ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. നാലാം ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗിൽ പുറത്തായതിന് ശേഷമാണ് വീണ്ടും മറ്റൊരു സർപ്രൈസ് മാറ്റം ഇന്ത്യ വരുത്തിയത്. മൂന്നാമനായി കോഹ്ലിയ്ക്ക് പകരം സൂര്യകുമാർ യാദവാണ് ക്രീസിലെത്തിയത്.

ചില കാര്യങ്ങൾ മത്സരത്തിൽ പരീക്ഷിക്കുമെന്ന് ടോസിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 23 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 43 റൺസ് നേടിയ ക്യാപ്റ്റൻ ഷായ് ഹോപ്പ് മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി.