Skip to content

വെസ്റ്റിൻഡീസിനെതിരെയും തിളങ്ങാനായില്ല !! ഏകദിനത്തിലെ മോശം പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ മികച്ച അവസരം ലഭിച്ചുവെങ്കിലും കുറഞ്ഞ സ്കോറിൽ സൂര്യകുമാർ യാദവ് പുറത്താവുകയായിരുന്നു.

കോഹ്ലിയ്‌ക്ക് പകരം മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 25 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 19 റൺസ് നേടിയാണ് പുറത്തായത്. തുടരെ തുടരെയുള്ള മോശം പ്രകടനത്തിലും നിരവധി അവസരമാണ് താരത്തിന് ഏകദിനത്തിൽ ലഭിക്കുന്നത്. എന്നാൽ നിരാശപെടുത്തുന്ന പ്രകടനമാണ് താരം തുടരുന്നത്.

ഏകദിനത്തിൽ ഇതിനോടകം 24 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവിൻ്റെ ശരാശരി 24 നും താഴെയാണ്. രണ്ട് ഫിഫ്റ്റി മാത്രമാണ് താരം നേടിയിട്ടുള്ളത്. മറുഭാഗത്ത് ഏകദിനത്തിൽ 66