Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ 22 വർഷം നീണ്ട റെക്കോർഡ് തകർത്ത് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ വേഗതയിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടി20 ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് 22 വർഷം നീണ്ട റെക്കോർഡ് ഇന്ത്യ തകർത്തത്.

183 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനായി ഇറങ്ങിയ ഇന്ത്യ അതിവേഗമാണ് റൺസ് നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 11.5 ഓവറിൽ 98 റൺസ് രോഹിത് ശർമ്മയും ജയ്സ്വാളും കൂട്ടിച്ചേർത്തു. 44 പന്തിൽ 57 റൺസ് നേടി രോഹിത് ശർമ്മ പുറത്തായ ശേഷം 12.2 ഓവറിൽ ഇന്ത്യ 100 റൺസ് പൂർത്തിയാക്കി.

ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 റൺസ് നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 2001 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെതിരെ 13.2 ഓവറിൽ (80 പന്ത് ) 100 റൺസ് നേടിയ ശ്രീലങ്കയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ 181/2 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ 365 റൺസിൻ്റെ വിജയലക്ഷ്യം വെസ്റ്റിൻഡീസിന് മുൻപിൽ ഉയർത്തി. നാലാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസിന് 76 റൺസ് ed