Skip to content

ടെസ്റ്റിലെ ആദ്യ ഫിഫ്റ്റി !! പന്തിനോട് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റിയ്ക്ക് പുറകെ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. കെ എസ് പകരം ടീമിലെത്തിയ താരം തൻ്റെ ആദ്യ രണ്ട് ഇന്നിങ്സിൽ തിളങ്ങിയില്ലെങ്കിലും മൂന്നാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം തന്നെ പുറത്തെടുത്തു.

രണ്ടാം ഇന്നിങ്സിൽ വെറും 34 പന്തിൽ നിന്നും ഫിഫ്റ്റി താരം ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തിന് റിഷഭ് പന്തിനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഇഷാൻ കിഷൻ. പരമ്പരയ്ക്ക് മുൻപായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭ് പന്തിനൊപ്പം താൻ സമയം ചിലവഴിച്ചിരുന്നുവെന്നും ഒരുപാട് കാര്യങ്ങൾ അവനിൽ നിന്നും പഠിക്കുവാൻ സാധിച്ചുവെന്നും പരമ്പരയ്ക്ക് മുൻപേ ഒരാൾ ബാറ്റിങ് പൊസിഷനെ കുറിച്ചും മറ്റും ചോദിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും തനിക്കൊപ്പം കളിച്ച് പരിചയമുള്ള പന്ത് തന്നെ അക്കാര്യം ചോദിച്ചത് തനിക്കേറെ ഗുണം ചെയ്തുവെന്നും ഇഷാൻ കിഷൻ പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ 183 റൺസിൻ്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. 365 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ വെസ്റ്റിൻഡീസിന് മുൻപിൽ ഉയർത്തിയിരിക്കുന്നത്.