Skip to content

പടിക്കൽ കലമുടച്ചു !! എമർജിങ് ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. പാകിസ്ഥാനെതിരായ ഫൈനൽ പോരാട്ടത്തിൽ റൺസിനായിരുന്നു ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ പരിചയസമ്പത്തുമായി എത്തിയ പാക് എ ടീമിന് മുൻപിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ യുവതാരങ്ങൾക്ക് സാധിച്ചില്ല.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 353 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ ടീമിന് 40 ഓവറിൽ 224 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 61 റൺസ് നേടിയ അഭിഷേക് ശർമ്മ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ യാഷ് ദുൽ 39 റൺസ് നേടിയും റിയാൻ പരാഗ് 14 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടിയിരുന്നു. 71 പന്തിൽ 108 റൺസ് നേടിയ തയ്യബ് താഹിറിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ പാകിസ്ഥാൻ നേടിയത്. നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ റിയാൻ പരാഗ് മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപെടുത്തിയിരുന്നു.