Skip to content

അടിയോടടി !! വെറും 35 പന്തിൽ ഫിഫ്റ്റിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 183 റൺസിൻ്റെ ലീഡ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും ജയ്സ്വാളും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്.

വെറും 35 പന്തിൽ നിന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ വേഗതയേറിയ ഫിഫ്റ്റിയാണിത്.

പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ രണ്ട് ഇന്നിംഗ്സിലും രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ ഒരു ഇന്നിങ്സിനും 141 റൺസിനും വിജയിച്ച ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 221 പന്തിൽ 103 റൺസ് നേടിയ രോഹിത് ശർമ്മ ഈ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 143 പന്തിൽ 80 റൺസ് നേടിയിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 255 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 183 റൺസിൻ്റെ ലീഡും സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് വെസ്റ്റിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്.