Skip to content

ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

ഹെഡിങ്ലിയിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ എം എസ് ധോണി. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ പിന്നിലാക്കിയാണ് ഈ ചരിത്രറെക്കോർഡ് സ്റ്റോക്സ് കുറിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 251 റൺസിൻ്റെ വിജയലക്ഷ്യം നാലാം ദിനത്തിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 75 റൺസ് നേടിയ ഹാരി ബ്രൂക്ക്, 44 റൺസ് നേടിയ സാക് ക്രോലി, 32 റൺസ് നേടിയ ക്രിസ് വോക്സ് എന്നിവരാണ് ഇംഗ്ലണ്ട് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്.

ബെൻ സ്റ്റോക്സിന് കീഴിൽ ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് 250 + റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊണ്ട് വിജയിക്കുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ 250+ വിജയലക്ഷ്യം പിൻതുടർന്ന് വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് സ്റ്റോക്സ് സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെയാണ് സ്റ്റോക്സ് പിന്നിലാക്കിയത്. ധോണി ക്യാപ്റ്റനായിരിക്കെ നാല് തവണ