Skip to content

സച്ചിന് ശേഷം ആദ്യമായി ആ നേട്ടം കൈവരിക്കാൻ വിരാട് കോഹ്ലി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളിക്കളത്തിൽ തിരിച്ചെത്തുകയാണ് ഇന്ത്യൻ ടീം. ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു അപൂർവ്വ റെക്കോർഡാണ്.

മത്സരത്തിൽ കളിക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെയും കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി കോഹ്ലി മാറും. 2011 ലെ പരമ്പരയിൽ വിൻഡീസ് ഇതിഹാസം ശിവ്നറൈൻ ചന്ദ്രപോളിനെതിരെ കളിച്ചിട്ടുള്ള കോഹ്ലി ജൂലൈ 12 ന് ആരംഭിക്കുന്ന മത്സരത്തിൽ ചന്ദ്രപോളിൻ്റെ മകനായ ടാഗനറൈൻ ചന്ദ്രപോളിനെതിരെ കളിക്കുന്നതോടെയാണ് ഈ റെക്കോർഡ് സ്വന്തമാകുക.

സച്ചിൻ ടെണ്ടുൽക്കറാണ് ഇതിന് മുൻപ് ഈയൊരു അപൂർവ്വറെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള. 1992 ൽ ഓസ്ട്രേലിയയുടെ ജോഫ് മാർഷിനെതിരെ കളിച്ച സച്ചിൻ ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷം ജോഫ് മാർഷിൻ്റെ മകനായ ഷോൺ മാർഷിനെതിരെയും കളിച്ചിരുന്നു.