Skip to content

ഞാനിപ്പോഴും ചെറുപ്പമാണ് ! ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യന് സീനിയർ താരം അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ ടീമിൽ തിരിച്ചെത്തിയ താരം വിൻഡീസ് പര്യടനത്തിലും ടീമിലെ സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുകയും ചെയ്തു.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് പ്രായത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് രഹാനെ തുറന്നുപറഞ്ഞത്. പലരും പ്രായത്തെ പറ്റി പറയുമ്പോഴും തനിക്കത്രയും വയസ്സായിട്ടില്ലെന്നും ഇപ്പോഴും ചെറുപ്പമാണെന്നും ഇനിയും ഒരുപാട് ക്രിക്കറ്റ് തനിയ്ക്ക് ശേഷിക്കുന്നുവെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.

ബാറ്റിങിൽ തനിക്കിപ്പോൾ ഏറെ ആത്മവിശ്വാസം ഉണ്ടെന്നും കഴിഞ്ഞ വർഷങ്ങളിൽ ഫിറ്റ്നസിലും ബാറ്റിങിൽ ചില കാര്യങ്ങളിലും താൻ പ്രയത്നിച്ചുവെന്നും ഇപ്പോൾ ക്രിക്കറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയുള്ള ഓരോ മത്സരവും വ്യക്തിപരമായും ടീമിൻ്റെ കാഴ്ച്ചപാടിലും പ്രധാനപെട്ടതാണെന്നും രഹാനെ പറഞ്ഞു.