Skip to content

മിന്നിതിളങ്ങി മിന്നുമണി ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം. ലോ സ്കോറിങ് ത്രില്ലറിൽ മലയാളി താരം മിന്നു മണിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് 8 റൺസിൻ്റെ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ വെറും 96 റൺസ് ഡിഫൻഡ് ചെയ്തുകൊണ്ടാണ് ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയത്. 96 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 87 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

നാലോവറിൽ 9 റൺസ് മാത്രം വഴങ്ങിയ മിന്നു മണി ഒരു മെയ്ഡൻ ഓവർ അടക്കം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ്മ നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഫാലി വർമ്മ മൂന്ന് വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 19 റൺസ് നേടിയ ഷഫാലി വർമ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റ് ചെയ്യാനെത്തിയ മിന്നു മണി 3 പന്തിൽ 5 റൺസ് നേടി.

നേരത്തെ ആദ്യ മത്സരത്തിൽ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ജൂലൈ 13 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.