Skip to content

സഞ്ജുവിൻ്റെ എതിരാളി സൂര്യകുമാറല്ല !! മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ മത്സരമില്ലെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. സഞ്ജുവും സൂര്യകുമാർ യാദവും വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ്. ഈ വർഷം ഒരേയൊരു മത്സരത്തിൽ മാത്രമാണ് സഞ്ജു ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് മൂലം സഞ്ജുവിന് ചില മത്സരങ്ങൾ നഷ്ടപെട്ടിരുന്നു. എന്നാൽ വിൻഡീസിനെതിരായ പരമ്പരയിൽ ഗംഭീര തിരിച്ചുവരവാണ് സഞ്ജു ലക്ഷ്യമിടുന്നത്.

സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ നോക്കുന്ന സഞ്ജുവും സൂര്യകുമാർ യാദവും തമ്മിൽ യാതൊരു മത്സരവും ഇല്ലെന്നുള്ള അഭിപ്രായമാണ് എം എസ് കെ പ്രസാദ് മുൻപോട്ട് വെച്ചിരിക്കുന്നത്. സഞ്ജു ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനും സൂര്യകുമാർ യാദവ് മധ്യനിര ബാറ്റ്സ്മാനുമാണെന്നും അതിനാൽ തന്നെ സൂര്യകുമാർ യാദവ് സഞ്ജുവിന് എതിരാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു മത്സരിക്കുന്നത് മറ്റുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരുമായിട്ടാണെന്നും സഞ്ജു ടോപ്പ് ഓർഡറിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്താൽ അത്ഭുതപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ശുഭ്മാൻ ഗിൽ, ഗയ്ക്ക്വാദ് എന്നിവർ ടീമിൽ ഉള്ളപ്പോൾ സഞ്ജു ഓപ്പൺ ചെയ്യാനുള്ള സാധ്യതയില്ല. ഇഷാൻ കിഷനാണ് സഞ്ജുവിനൊപ്പം ടീമിലെ വിക്കറ്റ് കീപ്പർ.