Skip to content

ഏകദിന ക്രിക്കറ്റ് വെട്ടിചുരുക്കണം !! ഐസിസിയ്ക്ക് മുൻപിൽ നിർണായക നിർദ്ദേശം

ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് നിർണായക നിർദേശവുമായി മാരിൽബോൺ ക്രിക്കറ്റ് ക്ലബ്. ഏകദിന ക്രിക്കറ്റിനോട് കാണികൾക്ക് താൽപ്പര്യം കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ ഫോർമാറ്റിനെ സംരക്ഷിക്കാൻ നിർണായക നിർദ്ദേശം എം സി സി മുൻപോട്ട് വെച്ചിരിക്കുന്നത്.

2027 ലെ ഏകദിന ലോകകപ്പിന് ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെയും പരമ്പരകളുടെയും എണ്ണം കാര്യമായി വെട്ടിചുരുക്കണമെന്നാണ് എം സി സിയുടെ നിർദ്ദേശം. ലോകകപ്പ് നടക്കുന്നതിന് ഒരു വർഷം മുൻപേ മാത്രം കൂടുതൽ മത്സരങ്ങൾ നടത്താമെന്നും ഇത് കാണികളിൽ കൂടുതൽ താൽപ്പര്യം ഉണ്ടാക്കുമെന്നും എം സി സി കമ്മിറ്റി നിർദ്ദേശിച്ചു.

ടി20 ക്രിക്കറ്റിനും ടി20 ലീഗുകൾക്കുമുള്ള ജനപ്രീതി ദിനംപ്രതി വർധിക്കുകയാണ്. പ്രമുഖ താരങ്ങൾ പോലും ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെച്ച് ലീഗുകളിലെ ടീമുകളുടെ കരാർ സ്വീകരിക്കാൻ ആരംഭിച്ചുകഴിഞ്ഞു. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് എം സി സി ഇത്തരമൊരു നിർദേശം മുൻപോട്ട് വെച്ചിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങൾക്കും മറ്റും എം സി സിയെ ആശ്രയിക്കുന്ന ഐസിസി ഇക്കാര്യവും പരിഗണിക്കുമോയെന്ന് കണ്ടുതന്നെയറിയാം.