Skip to content

വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ !! ടീമിന് പുതിയ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ ടീമിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം. നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. ക്യാപ്റ്റനൊപ്പം ജയ്സ്വാളായിരിക്കും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക.

ശുഭ്മാൻ ഗിൽ ഓപ്പണിങ് പൊസിഷനിൽ നിന്നും മൂന്നാം നമ്പറിലേക്ക് മാറും. സീനിയർ താരം പുജാരയ്ക്ക് പകരക്കാരനായാണ് മൂന്നാം നമ്പറിൽ ഗിൽ കളിക്കാനായി ഒരുങ്ങുന്നത്. വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിർത്തും. ടീമിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

നാളെ ഇന്ത്യൻ സമയം രാത്രി 7.30 നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പുതിയ സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.