Skip to content

ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്ക് പ്രതീക്ഷയില്ല !! തുറന്നടിച്ച് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന് മുൻ ഇന്ത്യൻ താരവും 2011 ഏകദിന ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. ഇന്ത്യൻ ടീമിൽ നിലവിൽ നിരവധി പ്രശ്നങ്ങളും പോരായ്മകളുമുണ്ടെന്നും ലോകകപ്പ് ഇന്ത്യ നേടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ കൂടിയും ടീമിലെ പ്രതീക്ഷ കുറവാണെന്ന് യുവരാജ് തുറന്നുപറഞ്ഞു.

പരിക്കുകൾ മൂലം ഇന്ത്യൻ മധ്യനിര ദുർബലമായതാണ് ടീമിൻ്റെ പ്രശ്നമായി യുവരാജ് സിങ് ചൂണ്ടികാട്ടിയത്. ടോപ്പ് ഓർഡർ കുഴപ്പമുല്ലെന്നും എന്നാൽ മധ്യനിരയിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണെന്നും യുവരാജ് സിങ് പറഞ്ഞു.

നാലാം നമ്പറും അഞ്ചാം നമ്പറും വളരെ നിർണായകമാണെന്നും ഒരുപാട് റൺസ് നേടുന്ന താരത്തേക്കാൾ സമ്മർദ്ദം ഏറ്റെടുക്കാൻ കഴിയുന്ന താരത്തെയാണ് നാലാം നമ്പറിൽ ആവശ്യമെന്നും രോഹിത് ശർമ്മ ഒരു സെൻസിബിൾ ക്യാപ്റ്റനായതിനൽ മികച്ച കോംബിനേഷനിലുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും യുവരാജ് സിങ് കൂട്ടിച്ചേർത്തു. ലോകകപ്പിൽ നാലാമനായി കെ എൽ രാഹുലിനെ പിന്തുണച്ച യുവ