Skip to content

ആഷസിൽ അരങ്ങേറ്റം കുറിച്ച് വിരാട് കോഹ്ലിയുടെ ശത്രു !!

ആഷസ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. ഹെഡിങ്ലിയിൽ നടക്കുന്ന മൂന്നാം മത്സരത്തിലെ ഓൺ ഫീൽഡ് അമ്പയർമാരിൽ ഒരാളാണ് നിതിൻ മേനോൻ. ആഷസ് ചരിത്രത്തിൽ ജോലി നിർവഹിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ അമ്പയറാണ് നിതിൻ മേനോൻ.

എസ് വെങ്കട്ടരാഘവൻ, എസ് രവി എന്നിവരാണ് ഇതിന് മുൻപ് ആഷസ് പരമ്പരയിൽ അമ്പയർമാരായിട്ടുള്ള ഇന്ത്യൻ അമ്പയർമാർ. വർഷങ്ങൾക്ക് മുൻപ് നടന്ന അഭിമുഖത്തിൽ ആഷസിൽ അമ്പയറാവാനുള്ള തൻ്റെ ആഗ്രഹത്തെ കുറിച്ച് നിതിൻ മേനോൻ തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം തൻ്റെ ആഗ്രഹം അദ്ദേഹം സഫലീകരിക്കുകയും ചെയ്തു.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിൽ മാർക്ക് വുഡ്, ക്രിസ് വോക്സ്, മൊയിൻ അലി എന്നിവർ തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയൻ ടീമിൽ മിച്ചൽ മാർഷ്, സ്കോട്ട് ബോളൻഡ്, ടോഡ് മർഫി എന്നിവർ ഇടം നേടി.