Skip to content

സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം ! ഏകദിന ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്സ്

നിർണായക പോരാട്ടത്തിൽ സ്കോട്ലൻഡിനെ തകർത്ത് ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്സ്. സൂപ്പർ സിക്സിലെ ആവേശ പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ചുകൊണ്ടാണ് ഡച്ച് പട ലോകകപ്പിന് യോഗ്യത നേടിയത്.

മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 278 റൺസിൻ്റെ വിജയലക്ഷ്യം 44 ഓവറിൽ മറികടന്നാൽ മാത്രമേ നെതർലൻഡ്സിന് യോഗ്യത നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ തുടക്കത്തിലെ തകർച്ചയിലും പതറാതിരുന്ന നെതർലൻഡ്സ് 42.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 92 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടെ 123 റൺസ് നേടിയ ബാസ് ഡെ ലീഡിൻ്റെ മികവിലാണ് മികച്ച വിജയം നെതർലൻഡ്സ് കുറിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡാകട്ടെ 110 പന്തിൽ 106 റൺസ് നേടിയ ബ്രാൻഡൻ മക്മല്ലൻ്റെ മികവിലാണ് മികച്ച സ്കോർ കുറിച്ചത്. നേരത്തെ ശ്രീലങ്ക ക്വാളിഫയറിൽ നിന്നും ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു.