Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇഖ്ബാൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാൽ. ഐസിസി ഏകദിന ലോകകപ്പും ഏഷ്യ കപ്പും വരാനിരിക്കെയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ്റെ അപ്രതീക്ഷിത വിരമിക്കൽ.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റതിന് പുറകെയാണ് താരത്തിൻ്റെ ഈ തീരുമാനം. അടിയന്തരമായി വാർത്താസമ്മേളനം വിളിച്ചുചേർത്തുകൊണ്ടാണ് തമീം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതാണ് തൻ്റെ അവസാനമെന്നും ബംഗ്ലാദേശിനായി കഴിയാവുന്നതെല്ലാം താൻ ചെയ്തുവെന്നും ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്നും താൻ വിരമിക്കുകയാണെന്നും തമീം പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു. ഇതിനോടകം തന്നെ മറ്റു രണ്ട് ഫോർമാറ്റുകളിൽ നിന്നും തമീം ഇഖ്ബാൽ വിരമിച്ചിരുന്നു.

ബംഗ്ലാദേശിനായി മൂന്ന് ഫോർമാറ്റിൽ നിന്നുമായി 25 സെഞ്ചുറി തമീം ഇഖ്ബാൽ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ളാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ് തമീം ഇഖ്ബാൽ.