Skip to content

വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ! മുംബൈ ഇന്ത്യൻസ് യുവതാരം ടീമിൽ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഹാർദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവർ ടീമിൽ ഇടം നേടി.

ഏകദിന ടീമിൽ തിരിച്ചെത്തിയ സഞ്ജു ടി20 ടീമിലും തൻ്റെ സ്ഥാനം നിലനിർത്തി. എന്നാൽ റിതുരാജ് ഗയ്ക്ക്വാദിനെ ടീമിൽ പരിഗണിച്ചില്ല. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങിനും ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല. കുൽദീപ് യാദവ്, രവി ബിഷ്നോയ് എന്നിവരാണ് ചഹാലിനൊപ്പം ടീമിലെ സ്പിന്നർമാർ. അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് ടീമിലെ പേസർമാർ.

ഇന്ത്യന് ടീം : ഇഷാൻ കിഷൻ (wk), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (VC), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ (C), അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.