Skip to content

ഇന്ത്യൻ ടീമിൻ്റെ പുതിയ ചീഫ് സെലക്‌ടറായി അജിത് അഗാർക്കർ

ഇന്ത്യൻ ടീമിൻ്റെ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ പേസറായ അജിത് അഗാർക്കറെ നിയമിച്ച് ബിസിസിഐ. ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതിന് മുംബൈ ടീമിൻ്റെ ചീഫ് സെലക്‌ടറായും ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകരിൽ ഒരാളായും അജിത് അഗാർക്കർ പ്രവർത്തിച്ചിട്ടുണ്ട്.

ചേതൻ ശർമ്മ രാജിവെച്ചതോടെ പുതിയ ചീഫ് സെലക്ടറെ ബിസിസിഐ തേടിയത്. അജിത് അഗാർക്കറെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പരിചയസമ്പത്തുള്ള അഗാർക്കരുടെ വരവ് ഇന്ത്യൻ ടീമിന് കൂടുതൽ ഗുണകരമാകും.

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റ് മത്സരങ്ങളിലും 191 ഏകദിന മത്സരങ്ങളിലും 4 ടി20 മത്സരങ്ങളിലും അജിത് അഗാർക്കർ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഇപ്പോഴും അഗാർക്കറുടെ പേരിലാണ്. 2000 ൽ സിംബാബ്‌വെയ്ക്കെതിരെ 21 പന്തിൽ ഫിഫ്റ്റി നേടിയാണ് അഗാർക്കർ ഈ റെക്കോർഡ് നേടിയത്. ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറിയും അജിത് അഗാർക്കർ നേടിയിട്ടുണ്ട്.