Skip to content

സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ലോർഡ്സ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. അഞ്ചാം ദിനത്തിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ 43 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ബെൻ സ്റ്റോക്സ് ഒറ്റയാൾ പോരാട്ടം നടത്തി ഓസ്ട്രേലിയയെ ഒരു ഘട്ടത്തിൽ വിറപ്പിച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റന് സാധിച്ചില്ല.

മത്സരത്തിൽ 371 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 327 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 214 പന്തിൽ 9 ഫോറും 9 സിക്സും ഉൾപ്പെടെ 155 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും 112 പന്തിൽ 83 റൺസ് നേടിയ ബെൻ ഡക്കറ്റും മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

ഏഴാം വിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡിനൊപ്പം ചേർന്ന് 108 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ബെൻ സ്റ്റോക്സ് കൂട്ടിചേർത്തിരുന്നു. എന്നാൽ ജോഷ് ഹേസൽവുഡ് സ്റ്റോക്സിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. 

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 77 റൺസ് നേടിയ ഉസ്മാൻ ഖവാജയുടെ മികവിലാണ് 279 റൺസ് നേടി 371 റൺസിൻ്റെ വിജയലക്ഷ്യം ഓസ്ട്രേലിയ ഉയർത്തിയത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 110 റൺസ് നേടിയ സ്റ്റീവ് സ്മിത്തിൻ്റെയും 77 റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെയും മികവിലാണ് 416 റൺസ് ഓസ്ട്രേലിയ നേടിയത്. മറുപടിയായി ആദ്യ ഇന്നിങ്സിൽ 325